ബി​ൽ പാ​സാ​ക്കി​യ​തു​കൊ​ണ്ട് നാ​ളെ​ത്ത​ന്നെ ന​ട​പ്പാ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി
Thursday, December 12, 2019 1:30 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ബി​ൽ‌ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ​തു​കൊ​ണ്ട് നാ​ളെ​ത്ത​ന്നെ ന​ട​പ്പാ​ക്കാ​മെ​ന്ന് ആ​രും ക​രു​തേണ്ടെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. നി​യ​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷു​കാ​ർ ചെ​യ്ത​തു​പോ​ലെ വ​ർ​ഗീ​യ​ത വ​ള​ർ​ത്തി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ​ക്ക് നി​ര​ക്കാ​ത്ത ബി​ൽ കോ​ട​തി​യി​ൽ പ​രാ​ജ​യ​പ്പെ​ടും. നി​യ​മ​വി​രു​ദ്ധ ബി​ല്ലാ​ണി​ത്. പാ​ർ​ല​മെ​ന്‍റി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ​ക്കെ​തി​രാ​യി ഒ​രു സ​ർ​ക്കാ​റി​നും പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​ന്ന് മ​ത​ത്തി​ന്‍റെ പേ​രി​ൽ വി​വേ​ച​നം കാ​ണി​ക്കു​ന്നു. നാ​ളെ പ്ര​ദേ​ശ​ത്തി​ന്‍റെ​യോ നി​റ​ത്തി​ന്‍റെ​യോ ഭാ​ഷ​യു​ടെ​യോ പേ​രി​ൽ വി​വേ​ച​നം കൊ​ണ്ടു വ​ന്നേ​ക്കാ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ല്ലി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ മു​സ്‌​ലിം ലീ​ഗ് ഹ​ർ​ജി ന​ൽ‌​കി. രാ​വി​ലെ സു​പ്രീം കോ​ട​തി ര​ജി​സ്ട്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് എം​പി​മാ​ർ നേ​രി​ട്ടെ​ത്തി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു പു​റ​മേ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി അ​ബ്ദു​ൽ വ​ഹാ​ബ്, പി.​കെ ന​വാ​സ് ക​നി എ​ന്നി​വ​രും ഹ​ർ​ജി ന​ൽ​കാ​നെ​ത്തി. സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും കോ​ൺ‌​ഗ്ര​സ് നേ​താ​വു​മാ​യ ക​പി​ൽ സി​ബ​ലാ​ണ് ലീ​ഗി​നു വേ​ണ്ടി ഹാ​ജ​രാ​വു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.