വാ​ക്കു​ക​ൾ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണം: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വി​നെ​തി​രേ ട്രം​പ്
Saturday, January 18, 2020 10:06 AM IST
വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തു​ള്ള ഖ​മൈ​നി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്ത്. നി​ര​ന്ത​രം അ​മേ​രി​ക്ക​യെ വി​മ​ർ​ശി​ക്കു​ന്ന ഖ​മൈ​നി വാ​ക്കു​ക​ൾ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

ഇ​റാ​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ ത​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ അ​ങ്ങേ​യ​റ്റം ക​ഷ്ട​പ്പാ​ടി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഖ​മൈ​നി അ​മേ​രി​ക്ക​ക്കെ​തി​രാ​യ വാ​ക്കു​ക​ളി​ൽ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് ട്രം​പ് ട്വി​റ്റി​ൽ വ്യ​ക്ത​മാ​ക്കി.

ട്രം​പ് വെ​റും കോ​മാ​ളി​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഖ​മൈ​നി പ​രി​ഹ​സി​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പി​ന്നി​ൽ ട്രം​പ് വി​ഷ​മു​ള്ള ക​ത്തി കു​ത്തി​യി​റ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റു​പ​ടി​യു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.