88 വ​ർ​ഷ​ത്തി​നു​ശേ​ഷം മും​ബൈ വീ​ണ്ടും കു​തി​ര​പ്പോ​ലീ​സ് ഭ​ര​ണ​ത്തി​ലേ​ക്ക്
Monday, January 20, 2020 7:02 AM IST
മും​ബൈ: കു​തി​ര​പ്പോ​ലീ​സി​നെ വീ​ണ്ടും മും​ബൈ തെ​രു​വു​ക​ളി​ൽ വി​ന്യാ​സി​ക്കാ​ൻ തീ​രു​മാ​നി​ച്ചു മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. 88 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കു​തി​ര​പ്പോ​ലീ​സ് ക്ര​മ​സ​മാ​ധാ​ന പാ​ല​ത്തി​നാ​യി വീ​ണ്ടും റോ​ഡി​ലി​റ​ങ്ങു​ന്ന​ത്.

ശി​വാ​ജി പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ളി​ക് ദി​ന പ​രേ​ഡി​നു​ശേ​ഷം കു​തി​ര​ക​ളെ റോ​ഡി വി​ന്യ​സി​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് പ​റ​ഞ്ഞു. മും​ബൈ പോ​ലീ​സി​ന് നി​ല​വി​ൽ ആ​ധു​നി​ക ജീ​പ്പു​ക​ളും മോ​ട്ടോ​ർ​ബൈ​ക്കു​ക​ളും ല​ഭ്യ​മാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി പാ​ർ​ക്കു​ന്ന തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ലെ പ​ട്രോ​ളിം​ഗ് ല​ക്ഷ്യ​മി​ട്ടാ​ണ് കു​തി​ര​പ്പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് കു​തി​ര​പ്പോ​ലീ​സ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. നി​ര​ത്തു​ക​ളി​ലെ വാ​ഹ​ന​ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത് 1932-ൽ ​മും​ബൈ​യി​ൽ കു​തി​ര​പ്പോ​ലീ​സി​നെ പി​ൻ​വ​ലി​ച്ചി​രു​ന്നു. പൂ​ന, നാ​ഗ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും കു​തി​ര​പ്പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​ൻ സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.