മൂ​ല​മ​റ്റ​ത്തെ വൈ​ദ്യു​തോ​ൽ​പാ​ദ​നം താ​ത്കാ​ലി​ക​മാ​യി പു​നഃ​രാ​രം​ഭി​ച്ചു
Tuesday, January 21, 2020 8:54 AM IST
ഇ​ടു​ക്കി: തി​ങ്ക​ളാ​ഴ്ച പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ മൂ​ല​മ​റ്റ​ത്തെ വൈ​ദ്യു​തി നി​ല​യ​ത്തി​ല്‍ വൈ​ദ്യു​തോ​ൽ​പാ​ദ​നം താ​ത്കാ​ലി​ക​മാ​യി പു​നഃ​രാ​രം​ഭി​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൈ​ദ്യു​തോ​ൽ​പാ​ദ​നം തു​ട​ങ്ങി​യ​ത്.

ഇ​വി​ടു​ത്തെ ര​ണ്ടാം ന​മ്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ എ​ക്‌​സി​റ്റ​ർ ട്രാ​ൻ​സ്‌​ഫോ​ർ​മ​റാ​ണ് തി​ങ്ക​ളാ​ഴ്ച പൊ​ട്ടി​ത്തെ​റി​ച്ച​ത്. പെ​ട്ട​ന്നു​ത​ന്നെ നി​ല​യ​ത്തി​നു​ള്ളി​ലെ ജീ​വ​ന​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​തി​നാ​ല്‍ ആ​ര്‍​ക്കും അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല.

ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.