ഭൂ​ഗ​ർ​ഭ ലൈ​ൻ സ്ഥാ​പി​ക്ക​ൽ: കു​തി​രാ​നി​ൽ 28 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ മു​ന്ന​റി​യി​പ്പ്‌
Tuesday, January 21, 2020 6:06 PM IST
തൃ​ശൂ​ർ: ഈ ​മാ​സം 28, 29 തീ​യ​തി​ക​ളി​ൽ കു​തി​രാ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. കേ​ര​ള​ത്തി​ന് 2000 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി കൂ​ടി കേ​ന്ദ്ര പൂ​ളി​ൽ​നി​ന്ന് ല​ഭി​ക്കാ​നു​ള്ള പു​ഗ​ളൂ​ർ-​തൃ​ശൂ​ർ എ​ച്ച്വി​ഡി​സി ലൈ​ൻ ക​മ്മീ​ഷ​നിം​ഗി​ന് മു​ന്നോ​ടി​യാ​യു​ള്ള ട്ര​യ​ൽ റ​ണ്‍ ന​ട​ത്തു​ന്ന​തി​നാ​ലാ​ണു നി​യ​ന്ത്ര​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​റി​യി​ച്ചു.

ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്നും തൃ​ശൂ​രി​ൽ​നി​ന്നും കു​തി​രാ​ൻ വ​ഴി ക​ട​ന്നു പോ​കേ​ണ്ട മ​ൾ​ട്ടി ആ​ക്സി​ൽ ട്രെ​യി​ല​റു​ക​ൾ, ഫ്യൂ​വ​ൽ ബു​ള​ള​റ്റു​ക​ൾ, പ​ത്തോ അ​തി​ൽ കൂ​ടു​ത​ലോ ച​ക്ര​ങ്ങ​ൾ ഉ​ള​ള വാ​ഹ​ന​ങ്ങ​ൾ, 12 ട​ണ്ണി​ൽ അ​ധി​ക​മു​ള​ള ഹെ​വി വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ രാ​വി​ലെ അ​ഞ്ചു മ​ണി മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു മ​ണി വ​രെ അ​ധി​കൃ​ത​ർ ത​ട​യു​ന്ന​താ​ണ്. അ​ഞ്ചു മ​ണി​ക്ക് ശേ​ഷം ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത് വ​ഴി യാ​ത്ര അ​നു​വ​ദി​ക്കും.

സ്വ​കാ​ര്യ/​ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ അ​ഞ്ച് മ​ണി മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് മ​ണി വ​രെ മ​ണ്ണു​ത്തി-​വ​ട​ക്കാ​ഞ്ചേ​രി-​ചേ​ല​ക്ക​ര-​പ​ഴ​യ​ന്നൂ​ർ റൂ​ട്ടി​ൽ വ​ഴി തി​രി​ച്ചു വി​ടും. പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ൾ, ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ, അ​ടി​യ​ന്ത​ര-​സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ കു​തി​രാ​ൻ വ​ഴി ത​ന്നെ യാ​ത്ര ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യം ക്ര​മീ​ക​രി​ക്കും.

ആ​വ​ശ്യ​മു​ള​ള സു​ര​ക്ഷ, ആ​രോ​ഗ്യ, അ​ടി​യ​ന്തി​ര അ​ടി​യ​ന്തി​ര സ​ഹാ​യ സൗ​ക​ര്യം കു​തി​രാ​ൻ ഭാ​ഗ​ത്ത് ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. വൈ​കീ​ട്ട് അ​ഞ്ചി​ന് ശേ​ഷം നി​യ​ന്ത്ര​ണം ഉ​ണ്ടാ​വി​ല്ല.

പു​ഗ​ളൂ​ർ-​തൃ​ശൂ​ർ എ​ച്ച്വി​ഡി​സി ലൈ​ൻ ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ 1.2 കി​ലോ​മി​റ്റ​ർ ഭൂ​ഗ​ർ​ഭ കേ​ബി​ൾ കൂ​ടി സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ പ്ര​വൃ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. 4500 കോ​ടി രൂ​പ ചെ​ല​വി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യേ​ണ്ടു​ന്ന എ​ച്ച്വി​ഡി​സി ലി​ങ്കി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്റ്റേ​ഷ​ൻ തൃ​ശൂ​ർ മാ​ട​ക്ക​ത്ത​റ​യി​ൽ ത​യാ​റാ​യി ക​ഴി​ഞ്ഞു. 19,000 കോ​ടി രൂ​പ ചി​ല​വി​ട്ട് പൂ​ർ​ത്തി​യാ​യ എ​ച്ച്വി​ഡി​സി സം​വി​ധാ​നം ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ സാ​യാ​ഹ്ന വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള​ള പ​ദ്ധ​തി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.