ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക മാ​ന്ദ്യം: ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ഐ​എം​എ​ഫ് അ​ധ്യ​ക്ഷ
Friday, January 24, 2020 7:54 PM IST
ദാ​വോ​സ്: ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക മാ​ന്ദ്യം താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും വ​രുംവ​ർ​ഷ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക രം​ഗം മെ​ച്ച​പ്പെ​ടു​മെ​ന്നു​മാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്ന് ഐ​എം​എ​ഫ് അ​ധ്യ​ക്ഷ ക്രി​സ്റ്റ​ലീ​ന ജോ​ർ​ജീ​വ. ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​ന്പ​ത്തി​ക ഉ​ച്ച​കോ​ടി​യി​ലാ​ണ് ഐ​എം​എ​ഫ് മേ​ധാ​വി ഈ ​അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2019 ഒ​ക്ടോ​ബ​റി​ൽ പു​റ​ത്തി​റ​ക്കി​യ വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഒൗ​ട്ട്ലു​ക്കി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ 2020 ജ​നു​വ​രി​യി​ൽ ലോ​ക​ത്തി​ന്‍റെ സാ​ന്പ​ത്തി​ക അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ 3.3 എ​ന്ന​ത് ലോ​ക​സ​ന്പ​ദ്‌വ്യ​വ​സ്ഥ​യെ സം​ബന്ധിച്ച് ന​ല്ല വ​ള​ർ​ച്ചാ​നി​ര​ക്ക​ല്ലെ​ന്നും ഐ​എം​എ​ഫ് അ​ധ്യ​ക്ഷ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ല​തും സാ​ന്പ​ത്തി​ക​മാ​യി മു​ന്നോ​ട്ടു വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ മെ​ക്സി​ക്കോ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ സ്ഥി​തി ഒ​ട്ടും ന​ന്ന​ല്ല. ഇ​ൻ​ഡോ​നേ​ഷ്യ, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ന​ല്ല സൂ​ച​ന​ക​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ക്രി​സ്റ്റ​ലീ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.