ഡ​ൽ​ഹി ക​ലാ​പം: മ​ര​ണം ഒ​ൻ​പ​താ​യി; നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് അ​മി​ത് ഷാ
Tuesday, February 25, 2020 5:15 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ലാ​പ​ത്തി​ൽ ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു. ക​ലാ​പ​ത്തി​നി​ടെ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി.

അ​തി​നി​ടെ ക​ലാ​പം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. മൗ​ജ്പു​ർ മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​ക്കും കാ​മ​റാ​മാ​നു​മെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ലാ​പം ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്ത​രു​തെ​ന്ന് മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​പ്പ​ടെ അ​ക്ര​മി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി പേ​ര് മ​ത​വും ചോ​ദി​ച്ച ശേ​ഷ​മാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ര​ണ്ടു മ​ത​വി​ഭാ​ഗ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ് ത​മ്മി​ല​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നി​ല​നി​ൽ​ക്കു​ന്ന​ത്. സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ പോ​ലീ​സി​ന്‍റെ സ്വാ​ധീ​നം കു​റ​വാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പോ​ലീ​സ് സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ആ​രോ​പി​ച്ചി​രു​ന്നു.

വ​ട​ക്ക്-​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലാ​ണ് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ക​മ്പി​വ​ടി​ക​ളും ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​ർ​ന്ന് വ​രു​ന്ന അ​ക്ര​മി​ക​ൾ ആ​സൂ​ത്രി​ത ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​ക്കി​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ങ്ങ​ളി​ൽ 160 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.

എ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ ക​ലാ​പം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്. സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന് സേ​ന​യെ വ്യ​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.