കോ​വി​ഡ്: 403 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു; നി​രീ​ക്ഷ​ണ​ത്തി​ൽ 1,78,099 പേ​ർ
Thursday, July 2, 2020 5:58 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 1,78,099 പേ​ർ. 1,75,111 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ലും 2988 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 18,790 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. 403 പേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7589 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ൻ സാ​ന്പി​ൾ, ഓ​ഗ്മെ​ന്‍റ​ഡ് സാ​ന്പി​ൾ, സെ​ന്‍റി​ന​ൽ സാ​ന്പി​ൽ, പൂ​ൾ​ഡ് സെ​ന്‍റി​നി​ൽ, സി​ബി നാ​റ്റ്, ട്രൂ ​നാ​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,46,799 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ൽ 4722 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്.

ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്ന് 52,316 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 50,002 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.