ത​മി​ഴ്നാ​ട്ടി​ലെ ക​സ്റ്റ​ഡി മ​ര​ണം: അ​ഞ്ച് പോ​ലീ​സു​കാ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, July 9, 2020 1:41 AM IST
തൂ​ത്തു​ക്കു​ടി: സാ​ത്താ​ൻ​കു​ള​ത്ത് അ​ച്ഛ​നും മ​ക​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പോ​ലീ​സു​കാ​ർ കൂ​ടി അ​റ​സ്റ്റി​ൽ. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ​ൽ​ദു​രൈ, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യ വ​യി​ൽ മു​ത്തു, സ​മാ​ദു​രൈ, ചെ​ല്ലാ​ഡൗ​രൈ, തോ​മ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ നേ​ര​ത്തെ അ​ഞ്ച് പോ​ലീ​സു​കാ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

കൊ​ല​പാ​ത​കം, തെ​ളി​വു​ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തി​രു​ന്നു.

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​തെ മൊ​ബൈ​ൽ ക​ട തു​റ​ന്നു​വ​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് ജ​യ​രാ​ജി​നെ​യും ബെ​നി​ക്സി​നെ​യും ജൂ​ണ്‍ 19നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും അ​ന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.