ബെ​യ്റൂ​ട്ട് സ്ഫോ​ട​നം; ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി
Wednesday, August 5, 2020 9:46 AM IST
ബെ​യ്റൂ​ട്ട്: ല​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ ചി​ന്ത​യും പ്രാ​ർ​ഥ​ന​യും ദുഃ​ഖി​ത​രാ​യ കു​ടും​ബ​ങ്ങ​ളോ​ടും പ​രി​ക്കേ​റ്റ​വ​രോ​ടും കൂ​ടി​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ബെ​യ്റൂ​ട്ടി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി​പ്പേ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഹ​മാ​ദ് ഹ​സ​ൻ അ​റി​യി​ച്ചു. ധാ​രാ​ളം കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​കാ​ശ​ത്ത് വ​ൻ പു​ക​പ​ട​ലം രൂ​പ​പെ​ട്ട​തി​ൻ​റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചു.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി റ​ഫീ​ഖ് ഹ​രീ​രി 2005ൽ ​കാ​ർ​ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ യു​എ​ൻ ട്രി​ബ്യൂ​ണ​ൽ വി​ധി​പ്ര​സ്താ​വി​ക്കു​ന്ന​തി​നു തൊ​ട്ടു മു​ന്പാ​ണ് സ്ഫോ​ട​നം. പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന നാ​ലു ഹി​സ്ബു​ള്ള​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ലാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് ഹി​സ്ബു​ള്ള വാ​ദി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.