കോ​വി​ഡ് പ​രി​ശോ​ധ​നാ നി​ര​ക്കു​ക​ൾ കു​റ​ച്ചു; ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 2,100
Wednesday, October 21, 2020 4:00 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​നാ നി​ര​ക്കു​ക​ൾ കു​റ​ച്ചു. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 2,750 രൂ​പ​യാ​യി​രു​ന്ന​ത് 2100 രൂ​പ​യാ​ക്കി. ട്രു​നാ​റ്റ് ടെ​സ്റ്റി​ന് 2,100 രൂ​പ​യാ​യി. നേ​ര​ത്തെ ട്രു​നാ​റ്റി​ന് 3,000 രൂ​പ​യാ​യി​രു​ന്നു.

എ​ന്നാ​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കു നി​ല​വി​ലെ നി​ര​ക്കാ​യ 625 രൂ​പ ത​ന്നെ നി​ല​വി​ർ​ത്തി. ജീ​ൻ എ​ക്സ്പ​ർ​ട്ട് പ​രി​ശോ​ധ​ന​യ്ക്ക് 2500 രൂ​പ​യാ​യി​രി​ക്കും.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ശോ​ധ​നാ നി​ര​ക്ക് കു​റ​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്. നി​ല​വി​ൽ അ​ര​ല​ക്ഷം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സം ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ ന​ല്ല​പ​ങ്കും സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ പ​രി​ശോ​ധി​ക്കു​ന്ന​വ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.