ശാ​സ്ത്ര​ജ്ഞ​ന്‍റെ കൊ​ല​പാ​ത​കം: തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ആ​യ​ത്തു​ള്ള ഖൊ​മെ​യ്നി​യു​ടെ അ​നു​യാ​യി​ക​ൾ
Saturday, November 28, 2020 3:05 AM IST
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ മു​തി​ർ​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ൻ മൊ​ഹ്സെ​ൻ ഫ​ക്രി​സാ​ദെ (63) ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ആ​രാ​യാ​ലും തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​നി​ലെ സു​പ്രീം നേ​താ​വ് ആ​യ​ത്തു​ള്ള ഖൊ​മെ​യ്നി​യു​ടെ അ​നു​യാ​യി​ക​ൾ.

ഖൊ​മെ​യ്നി​യു​ടെ സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് ഹൊ​സ്‌​സൈ​ൻ ദേ​ഗ​ൻ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഫ​ക്രി​സാ​ദെ​യു​ടെ മ​ര​ണം രാ​ജ്യ​ത്തി​നു​ണ്ടാ​ക്കി​യ ന​ഷ്ടം എ​ത്ര വ​ലു​താ​ണെ​ന്ന് കൊ​ല​യാ​ളി​ക​ൾ​ക്ക് അ​റി​യി​ല്ലെ​ന്നും കൊ​ല​പാ​ത​കി​ക​ളും കൂ​ട്ടു​നി​ന്ന​വ​രും വ​ൻ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഹൊ​സ്‌​സൈ​ൻ ദേ​ഗ​ൻ പ​റ​ഞ്ഞു.

ഇ​സ്ര​യേ​ൽ ത​ന്നെ​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും ഹൊ​സ്‌​സൈ​ൻ ദേ​ഗ​ൻ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ന്‍റെ പ​ങ്കി​ന് ശ​ക്ത​മാ​യ സൂ​ച​ന​ക​ളു​ണ്ടെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് ജാ​വേ​ദ് ഷ​രീ​ഫും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.