വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ കോ​വി​ഡ് സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളാ​യി
Friday, January 15, 2021 10:54 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പാ​ലി​ക്കേ​ണ്ട കോ​വി​ഡ് സു​ര​ക്ഷാ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ നി​ർ​ദേ​ശി​ച്ചു.

വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങളില്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു​ള്ള എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും കൈ​ക​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് ശു​ചി​യാ​ക്കു​ക​യും വേ​ണം.

കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ടം പാ​ടി​ല്ല. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ വാ​ക്‌​സി​നേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രേ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രേ​യും വാ​ക്‌​സി​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളേ​യും മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ.

കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ബോ​ധ​വ​ത്ക്ക​ര​ണ പോ​സ്റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​താ​ണ്. വാ​ക്‌​സി​നേ​ഷ​ന്‍ ബൂ​ത്തു​ക​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് ശു​ചി​യാ​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും വേ​ണം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ വ​ച്ച് ത​ന്നെ തി​രി​ച്ച​റി​ഞ്ഞ് മ​തി​യാ​യ ആ​രോ​ഗ്യ പ​രി​ച​ര​ണം ന​ല്‍​ക​ണം.

വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​പ്പോ​ള്‍ ത​ന്നെ വി​ല​യി​രു​ത്തി പ​രി​ഹ​രി​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​കൃ​യ സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍റെ ജി​ല്ല​ക​ളി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല​യോ​ഗ​വും ചേ​ര്‍​ന്നു.

എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും ക​ള​ക്ട​ര്‍​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ജി​ല്ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്തു. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി എ​ല്ലാ ജി​ല്ല​ക​ളും ത​യാ​റാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ എ​ന്‍ ഖോ​ബ്ര​ഗ​ഡെ, എ​ന്‍​എ​ച്ച്എം സ്റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------