യു​പി ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ: 12 പേ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Saturday, January 23, 2021 4:26 AM IST
ല​ക്നോ: യു​പി ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ലേ​ക്ക് 12 പേ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തി​ൽ പ​ത്തു പേ​ർ ബി​ജെ​പി​ക്കാ​രും ര​ണ്ടു പേ​ർ സ​മാ​ജ്വാ​ദി പാ​ർ​ട്ടി​ക്കാ​രു​മാ​ണ്.

ഉ​പ​മു​ഖ്യ​മ​ന്ത്രി ദി​നേ​ശ് ശ​ർ​മ, മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ.​കെ. ശ​ർ​മ, യു​പി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സ്വ​ത​ന്ത്ര ദേ​വ് സിം​ഗ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

അ​ഹ​മ്മ​ദ് ഹ​സ​ൻ, രാ​ജേ​ന്ദ്ര ചൗ​ധ​രി എ​ന്നി​വ​രാ​ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​മാ​ജ്വാ​ദി പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ. 100 അം​ഗ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ൽ സ​മാ​ജ്വാ​ദി പാ​ർ​ട്ടി​ക്ക് 51 അം​ഗ​ങ്ങ​ളു​ണ്ട്.

ബി​ജെ​പി​ക്ക് 32 അം​ഗ​ങ്ങ​ളു​ണ്ട്. ബി​എ​സ്പി(​ആ​റ്), കോ​ൺ​ഗ്ര​സ്(​ര​ണ്ട്) എ​ന്നി​ങ്ങ​നെ​യാ​ണു പ്ര​മു​ഖ പാ​ർ​ട്ടി​ക​ളു​ടെ അം​ഗ​ബ​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------