അ​ടു​ത്ത വ​ർ​ഷ​ത്തെ ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യി ദു​ബാ​യി​യി​ൽ പു​തി​യ ഹൈന്ദവ ക്ഷേ​ത്രം നി​ർ​മി​ക്കും
Tuesday, January 26, 2021 5:15 AM IST
ദു​ബാ​യ്: അ​ടു​ത്ത വ​ര്‍​ഷ​ത്തെ ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യി ദു​ബാ​യി​യി​ല്‍ പു​തി​യ ഹൈന്ദവ ക്ഷേ​ത്രം നി​ര്‍​മി​ക്കും. യു​എ​ഇ​യി​ലെ ഏ​റ്റ​വും പു​രാ​ത​ന ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ സി​ന്ധി ഗു​രു ദ​ർ​ബാ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​ബ​ൽ അ​ലി​യി​ൽ പു​തി​യ ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ന്‍റെ വാ​സ്തു​വി​ദ്യ​യി​ൽ സ​വി​ശേ​ഷ​മാ​യ അ​റേ​ബ്യ​ൻ സൗ​ന്ദ​ര്യ​ശാ​സ്ത്ര​മു​ണ്ടെ​ന്നും 11 ഹി​ന്ദു ദേ​വ​ത​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണി​തെ​ന്നും സി​ന്ധി ഗു​രു ദ​ർ​ബാ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ ട്ര​സ്റ്റി​ക​ളി​ൽ ഒ​രാ​ളാ​യ രാ​ജു ഷ്രോ​ഫ് പ​റ​ഞ്ഞു. മ​ത​പ​ര​മാ​യ സ​ഹി​ഷ്ണു​ത​യ്ക്ക് യു​എ​ഇ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണി​തെ​ന്നും രാ​ജു ഷ്രോ​ഫ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------