പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് മു​ക​ളി​ല​ല്ല; പെ​ഗാ​സ​സ് അ​ന്വേ​ഷ​ണം സ്വാ​ഗ​തം ചെ​യ്ത് രാ​ഹു​ൽ ഗാ​ന്ധി
പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് മു​ക​ളി​ല​ല്ല; പെ​ഗാ​സ​സ് അ​ന്വേ​ഷ​ണം സ്വാ​ഗ​തം ചെ​യ്ത് രാ​ഹു​ൽ ഗാ​ന്ധി
Wednesday, October 27, 2021 7:52 PM IST
ന്യൂ‍​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ സു​പ്രീം കോ​ട​തി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ സ്വാ​ഗ​തം ചെ​യ്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക​ക​ൾ ന്യാ​യ​മാ​ണെ​ന്ന് ഇ​തോ​ടെ തെ​ളി​ഞ്ഞ​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു, പ​ക്ഷേ മ​റു​പ​ടി​യി​ല്ല. ഞ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റ് സ്തം​ഭി​പ്പി​ച്ചു. പ​ക്ഷേ ഞ​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. ഇ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ നി​ല​പാ​ട് ശ​രി​വ​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അ​തി​നാ​ൽ, ഞ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ അ​തേ​പ​ടി തു​ട​രു​ന്നു- രാ​ഹു​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റി​ൽ പെ​ഗാ​സ​സ് വി​ഷ​യം വീ​ണ്ടും ഉ​യ​ർ​ത്തും. പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​യ്ക്കു വേ​ണ്ടി​യു​ള്ള ശ്ര​മം ന​ട​ത്തും. ച​ർ​ച്ച ന​ട​ത്തു​ന്ന​തു ബി​ജെ​പി​ക്കു താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​മ​ല്ല എ​ന്ന​റി​യാം. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ‌​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണു പെ​ഗാ​സ​സി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ഖ്യ​മ​ന്ത്രി​മാ​ര്‍, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, ബി​ജെ​പി​യു​ടെ മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യെ​ല്ലാം പെ​ഗ​സ​സ് ഉ​പ​യോ​ഗി​ച്ചു. പെ​ഗ​സ​സ് വ​ഴി ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണോ? തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ​യും എ​ല്ലാം ഫോ​ൺ ചോ​ർ​ത്തി വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യി​ലേ​ക്കാ​ണു പോ​കു​ന്ന​തെ​ങ്കി​ൽ അ​തൊ​രു ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​മാ​ര്‍, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, ബി​ജെ​പി​യു​ടെ മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യെ​ല്ലാം പെ​ഗ​സ​സ് ഉ​പ​യോ​ഗി​ച്ചു. പെ​ഗ​സ​സ് വ​ഴി ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണോ? തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്റെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ​യും എ​ല്ലാം ഫോ​ൺ ചോ​ർ​ത്തി വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യി​ലേ​ക്കാ​ണു പോ​കു​ന്ന​തെ​ങ്കി​ൽ അ​തൊ​രു ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

സു​പ്രീം കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഫോ​ണ്‍ പോ​ലും ചോ​ര്‍​ത്ത​പ്പെ​ട്ടു. ആ​ര്‍​ക്കു​വേ​ണ്ടി എ​ന്തി​നു​വേ​ണ്ടി ഫോ​ണു​ക​ള്‍ ചോ​ര്‍​ത്തി​യെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി മ​റ്റൊ​രു രാ​ജ്യ​വു​മാ​യി ഒ​ത്തു​ക​ളി​ച്ച് സ്വ​ന്തം പൗ​ര​ന്മാ​രെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​തി​ൽ ചീ​ഫ് ജ​സ്റ്റീ​സും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ, ഇ​ത് രാ​ജ്യ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ്.

ചോ​ർ​ത്തി​യ വി​വ​ര​ങ്ങ​ൾ മാ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടോ? ഇ​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ചോ​ദ്യ​മാ​ണ്. ഈ ​വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ മേ​ശ​യി​ലു​ണ്ടെ​ങ്കി​ൽ പോ​ലും, അ​തും കു​റ്റ​ക​ര​മാ​ണ്. ഞ​ങ്ങ​ൾ അ​തി​നെ എ​തി​ർ​ക്കും. പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് മു​ക​ളി​ല​ല്ല-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.