മോ​ഡ​ലു​ക​ളു​ടെ മ​ര​ണം: സൈ​ജു​വി​ന്‍റെ മു​ടി​യും ന​ഖ​വും പ​രി​ശോ​ധി​ക്കും
മോ​ഡ​ലു​ക​ളു​ടെ മ​ര​ണം: സൈ​ജു​വി​ന്‍റെ മു​ടി​യും ന​ഖ​വും പ​രി​ശോ​ധി​ക്കും
Tuesday, December 7, 2021 12:13 PM IST
കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ പോ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നൊ​രു​ങ്ങു​ന്നു. മോ​ഡ​ലു​ക​ളു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍റെ മു​ടി നാ​രു​ക​ളും ന​ഖ​വു​മാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി തൃ​പ്പൂ​ണി​ത്തു​റ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

സൈ​ജു ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് പ​രി​ശോ​ധ​ന. ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ളു​ടെ ന​ഖ​ത്തി​ലും മു​ടി​യി​ലും അ​തി​ന്‍റെ അം​ശ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വ​ഴി ഇ​ത് ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം കേ​സി​ൽ ഹോ​ട്ട​ലു​ട​മ റോ​യി ജെ. ​വ​യ​ലാ​ട്ടി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഇ​യാ​ള്‍ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സൈ​ജു​വി​ന്‍റെ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.