ന​ന്മ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും
Tuesday, July 29, 2025 4:44 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: മ​ല​യാ​ള ക​ലാ​കാ​ര​ന്മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ന്മ​യു​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും ബാ​ല​രാ​മ​പു​ര​ത്ത് ന​ട​ത്തും. ഇ​ന്നു​ച്ച​യ്ക്ക് 2.30നു ​വി​ളം​ബ​ര ക​ലാ​ജാ​ഥ ന​ട​ത്തും. അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സ്മൃ​തി​കു​ടീ​ര​ത്തി​ല്‍​നി​ന്നും ആ​രം​ഭി​ക്കു​ന്ന ജാ​ഥ വൈ​കു​ന്നേ​രം ആ​റോ​ടെ ബാ​ല​രാ​മ​പു​ര​ത്തു സ​മാ​പി​ക്കും.

ന​ന്മ ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് ഒ​ഡേ​സ​യാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ന്‍. നാ​ളെ രാ​വി​ലെ 10.30നു ​വ്യാ​പാ​ര ഭ​വ​നി​ല്‍ ചേ​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സേ​വ്യ​ര്‍ പു​ല്‍​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ക​ലാ​മ​ണ്ഡ​ലം വി​മ​ലാ മേ​നോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ, കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ‍​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​കും.