വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് പ​രി​ഹ​രി​ക്ക​ണം: ആവശ്യവുമായി ബി​ജെ​പി
Tuesday, July 29, 2025 4:44 AM IST
വെ​മ്പാ​യം: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ബി​ജെ​പി. മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​തു​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ കോ​ലി​യ​ക്കോ​ട്, കു​ന്നി​ട, മൂ​ള​യം വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രെ വെ​ട്ടി മാ​റ്റി​യും നി​ല​വി​ലെ വാ​ർ​ഡി​ൽ​നി​ന്നു മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യും ഇ​ര​ട്ടി​പ്പു​കൊ​ണ്ടു നി​റ​ഞ്ഞ​തു​മാ​യ പ​ട്ടി​ക പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നാണു ബി​ജെ​പി നോ​ർ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ലി​യ​ക്കോ​ട് മു​ര​ളീ​കൃ​ഷ്ണ​ൻ അ​വ​ശ്യ​പ്പെ​ട്ടത്.

കൂ​ടാ​തെ അ​ശാ​സ്ത്രീ​യ​മാ​യി കോ​ലി​യ​ക്കോ​ട് വാ​ർ​ഡ് വെ​ട്ടി​മു​റി​ച്ച​തി​ലൂ​ടെ ജം​ഗ്ഷ​നു തൊ​ട്ട​ടു​ത്തു​ള്ള സ്ഥ​ലം പു​തി​യ മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്കു​മാ​റി. ഈ ​പ​രാ​തി പൂ​ല​ൻ​ത​റ, ക​ള്ളി​ക്കാ​ട് വാ​ർ​ഡു​ക​ളി​ലും നി​ല​വി​ലു​ണ്ട്.