അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നി​ൽ കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ്
Tuesday, July 29, 2025 4:44 AM IST
നെ​ടു​മ​ങ്ങാ​ട്: കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നി​ൽ സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. സ്കൂ​ളി​ലെ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ട്രൈ​ന​റും, സൈ​ന്യ​ത്തി​ൽ 22വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച രെ​ജു കു​മാ​റി​നെ​യും, സൈ​ന്യ​ത്തി​ൽ ഇ​പ്പോ​ൾ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി യു​മാ​യ എ​സ്. പ്രി​യേ​ഷി​നെ​യും പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു.

കാ​ർ​ഗി​ൽ വി​ജ​യ​ദി​വ​സി​നെ​ക്കു​റി​ച്ച് ഹെ​ഡ് ഗേ​ൾ കു​മാ​രി അ​ങ്കി​ത, വി​ദ്യാ​ർ​ഥി​നി ഗൗ​രി ന​ന്ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് രാ​ജ്യ​സേ​വ​ന​ത്തി​നി​ടെ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ അ​ഭി​ലാ​ഷ് നാ​യി​ഡു​വി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ജി.​എ​സ്. സ​ജി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​സ്. സി​ന്ധു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.