പൊ​റ്റ​യി​ൽ​ക്ക​ട ഹോ​ളിക്രോ​സ് എ​ൽ​പി സ്കൂ​ളി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ ക്ല​ബ്
Tuesday, July 29, 2025 4:44 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: പൊ​റ്റ​യി​ൽ​ക്ക​ട ഹോ​ളി ക്രോ​സ് എ​ൽ​പി സ്കൂ​ളി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഗാ​ന്ധി​ദ​ർ​ശ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ല കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് വി​ക്ട​ർ ഞാ​റ​ക്കാ​ല നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ മി​നു ജോ​സ് അ​ധ്യ​ക്ഷ​യാ​യി. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൻ തോ​മ​സ്, ഗാ​ന്ധി​ദ​ർ​ശ​ൻ സ്കൂ​ൾ​ത​ല ക​ൺ​വീ​ന​ർ എ​സ്. സി​ന്ധു, അ​ൽ​ഫോ​ൻ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വ​ദേ​ശി ഉ​ത്പ​ന്ന നി​ർ​മ​ണം, പൂ​ന്തോ​ട്ട നി​ർ​മാ​ണം, ശാ​ന്തി സേ​ന എ​ന്നി​വ​യ്ക്ക് കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു.