ലഹരി വസ്തു: യുവാവ് പിടിയിൽ
Tuesday, July 29, 2025 4:44 AM IST
പാ​റ​ശാ​ല: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കുവോ​ള്‍​വോ ബ​സി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍.

തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല സ്വ​ദേ​ശി​യാ​യ എ​സ്. അ​ല്‍ അ​മീ​ന്‍ (31) ആ​ണു പി​ടി​യി​ലാ​യ​ത്. യു​വാ​വ് പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ലാ​ക്കി​യാ​ണ് ഹാ​ഷി​ഷ് ഓ​യി​ലും മെ​ത്താം​ഫി​റ്റാ​മി​നും സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ചെ​ക്ക് പോ​സ്റ്റി​ല്‍ സാ​ധാ​ര​ണ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് 1.904 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 1.779 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​നും പി​ടി​കൂ​ടി​യ​ത്. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​ആ​ർ. അ​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബി.​സി. സു​ധീ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ജി. ​അ​മ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ല​ഹ​രി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.