തി​രു​വ​ല്ല​ത്ത് വീട്ടിൽ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ക​ത്തി ന​ശി​ച്ചു
Tuesday, July 29, 2025 5:10 AM IST
തി​രു​വ​ല്ലം: വീ​ടി​നോ​ടു ചേ​ര്‍​ന്നു പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന യു​വാ​വി​ന്‍റെ ബൈ​ക്ക് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. തി​രു​വ​ല്ലം പു​ഞ്ച​ക്ക​രി പാ​പ്പാ​ന്‍​ചാ​ണി സ്വ​ദേ​ശി ശ​ര​ത്തി​ന്‍റെ (26) ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ബ​ജാ​ജ് എ​ന്‍​എ​സ് ബൈ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30 ഓ​ടെ സ​വാ​രി ക​ഴി​ഞ്ഞശേ​ഷം വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ല്‍ വെ​ച്ചി​രു​ന്ന ബൈ​ക്കാ​ണ് ക​ത്തി ന​ശി​ച്ച​ത്. ശ​ര​ത്ത് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തി​രു​വ​ല്ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത യാ​തൊ​ന്നും ത​ന്നെ​യി​ല്ലെന്നു തി​രു​വ​ല്ലം എ​സ്എ​ച്ച്ഒ പ്ര​ദീ​പ് പ​റ​ഞ്ഞു.

ബൈ​ക്ക് ക​ത്തു​ന്ന സ​മ​യം പെ​ട്രോ​ള്‍ കു​റ​വാ​യി​രു​ന്ന​താ​യി ശ​ര​ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ല​ക്ട്രി​ക്ക് ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ സ്പാർക്കാണ് ബൈ​ക്ക് ക​ത്തി ന​ശി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ നി​ന്നും വ്യ​ക്ത​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.