44 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനമിറക്കി. 11 തസ്തികയിൽ നേരിട്ടുള്ള നിയമനവും മൂന്ന് തസ്തികയിൽ തസ്തികമാറ്റം വഴിയും അഞ്ച് തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 25 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി 15.07. 2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡിയോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ എൻഡോക്രൈനോളജി, സർവകലാശാലകളിൽ സിസ്റ്റം മാനേജർ, കെഎസ്ഇബിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, ജല അഥോറിറ്റിയിൽ കന്പ്യൂട്ടർ ഓപ്പറേറ്റർ/ അനലിസ്റ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്- 2,
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ, ഫാർമസ്യൂട്ടിക്കൽ കോർപറേഷനിൽ ഇലക്ട്രീഷൻ, കോഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ മെറ്റീരിയൽസ് മാനേജർ, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ അറബിക്, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനിൽ അറ്റൻഡർ തസ്തികകളിൽ.
തസ്തികമാറ്റം വഴി: വാട്ടർ അഥോറിറ്റിയിൽ ഓപ്പറേറ്റർ, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ മലയാളം, കെഎസ്ഇബിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ തസ്തികളിൽ.
പട്ടിക ജാതി/ പട്ടിക വർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ.
സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: ഇന്ത്യാ റിസർവ് ബറ്റാലിയനിൽ (റെഗുലർ വിഭാഗം) പോലീസ് കോൺസ്റ്റബിൾ, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ്, എച്ച്എസ്ടി തമിഴ്, ഡ്രോയിംഗ് ടീച്ചർ, തയ്യൽ ടീച്ചർ തുടങ്ങിയ തസ്തികകളിൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഓഗസ്റ്റ് 14 രാത്രി 12 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.keralapsc.gov.in.