DEBEL: 50 അപ്രന്റിസ്
Friday, August 30, 2024 12:14 PM IST
ഡിആർഡിഒയ്ക്ക് കീഴിൽ ബംഗളൂരുവിലുള്ള ഡിഫൻസ് ബയോ എൻജിനിയറിംഗ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറിയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം. വിവിധ വിഷയങ്ങളിൽനിന്നായി 50 പേരെയാണ് തെരഞ്ഞെടുക്കുക.
വിഷയങ്ങളും ഒഴിവും: ബയോമെഡിക്കൽ എൻജിനിയറിംഗ്4, കംപ്യൂട്ടർ സയൻസ്/ ഐടി4, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ8, കെമിക്കൽ എൻജിനിയറിംഗ്/ കെമിസ്ട്രി2, ബയോടെക്നോളജി1, ലൈബ്രറി സയൻസ്1, ഫിസിക്സ്1, അക്കൗണ്ട്സ്1.
യോഗ്യത: ബിഇ/ ബിടെക്/ബിഎസ്സി/ ബികോം/ ബാച്ചിലർ ഓഫ് ലൈബ്രറി സയൻസ്. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കോഴ്സ് പാസായവർക്കാണ് അപേക്ഷിക്കാനവസരം. മറ്റെവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്തവരും ഒരുവർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ പാടില്ല.
സ്റ്റൈപ്പൻഡ്: 9,000 രൂപ. ഒരു വർഷമാണ് പരിശീലനം. അഭിമുഖം ഒക്ടോബർ 3, 4 തീയതികളിൽ നടക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.drdo.gov. inൽ ലഭിക്കും. അപേക്ഷ ഇമെയിലായി അയയ്ക്കണം. അവസാന തീയതി: സെപ്റ്റംബർ 9.