ടി​ക് ടോ​ക്കിൽ മിന്നിക്കാൻ കേ​ര​ള പോ​ലീ​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​റെ ചി​​​രി​​​പ്പി​​​ക്കു​​​ക​​​യും ഇ​​​രു​​​ത്തി ചി​​​ന്തി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ട്രോ​​​ളു​​​ക​​​ളി​​​ലൂ​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ മ​​​നം ക​​​വ​​​ർ​​​ന്ന കേ​​​ര​​​ള പോ​​​ലീ​​​സ് ടി​​​ക് ടോ​​​ക്കി​​​ലും സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പി​​​ച്ചു. സ​​​മൂ​​​ഹ​​​ത്തെ ബോ​​​ധ​​​വ​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള വീ​​​ഡി​​​യോ​​​ക​​​ളും സു​​​ര​​​ക്ഷാ പാ​​​ഠ​​​ങ്ങ​​​ളും മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളു​​​മൊ​​​ക്കെ​​​യാ​​​യി ഇ​​​നി മു​​​ത​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സ് ടി​​​ക് ടോ​​​ക്കി​​​ൽ ത​​​രം​​​ഗ​​​മാ​​​കും. ഇ​​​തി​​​ന​​​കം ടി​​​ക് ടോ​​​ക്കി​​​ലൂ​​​ടെ കേ​​​ര​​​ള പോ​​​ലീ​​​സ് പ​​​ങ്കു​​വ​​​ച്ച വീ​​​ഡി​​​യോ ഇ​​​രു​​​കൈ​​​യും നീ​​​ട്ടി​​​യാ​​ണു കാ​​ഴ്ച​​ക്കാ​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ​​ത്ത​​​ന്നെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രാ​​​ണ് വീ​​​ഡി​​​യോ ക​​​ണ്ട​​​ത്. നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളും മോ​​​ശം പ്ര​​​വ​​​ണ​​​ത​​​ക​​​ളും നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ​​കൂ​​​ടി ഈ ​​​അ​​​ക്കൗ​​​ണ്ട് വി​​​നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള പോ​​​ലീ​​​സ് ഫേ​​​സ് ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി​​​യിട്ടു​​​ണ്ട്.


എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ മേ​​​ൽ​​നോ​​​ട്ട​​​ത്തി​​​ൽ ഉ​​​ള്ള സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ സെ​​​ല്ലി​​​ൽ സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ വി.​​​എ​​​സ്.​​​വി​​​മ​​​ൽ , കെ.​​​ആ​​​ർ.​ ക​​​മ​​​ൽ​​​നാ​​​ഥ് എ​​​ന്നി​​​വ​​​രും സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ ബി.​​​ടി. അ​​​രു​​​ണ്‍, പി.​​​എ​​​സ്. സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​രു​​​മാ​​​ണ് ഉ​​​ള്ള​​​ത്. ടി​​​ക് ടോ​​​ക് വീ​​​ഡീ​​​യോ​​​ക​​​ൾ​​​ക്കാ​​​യി ആ​​​ശ​​​യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി തി​​​ര​​​ക്ക​​​ഥ ഒ​​​രു​​​ക്കു​​​ന്ന​​​തും വീ​​​ഡി​​​യോ​​​ഗ്രാ​​​ഫി, എ​​​ഡി​​​റ്റിം​​​ഗ് തു​​​ട​​​ങ്ങി​​​യ ചു​​​മ​​​ത​​​ല​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തും ഇ​​​വ​​​ർ​​​ത​​​ന്നെ​​​യാ​​​ണ്.

കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഫേ​​​സ് ബു​​​ക്ക് പേ​​​ജ് നി​​​ല​​​വി​​​ൽ പ​​​തി​​​നൊ​​​ന്ന​​​ര ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഫോ​​​ളോ​​​വ​​​ർ​​​മാ​​​രു​​​മാ​​​യി ലോ​​​ക​​​ത്തി​​​ലെ​​ത​​​ന്നെ സം​​​സ്ഥാ​​​ന​​​ത​​​ല പോ​​​ലീ​​​സ് പേ​​​ജു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ണ്.