സ്മാര്‍ട്ട് രേഖകള്‍
സ്മാര്‍ട്ട് രേഖകള്‍
ഒരു ബാഗ്, അതില്‍ വലിയ ഫയല്‍ രേഖകള്‍ കാണിക്കേണ്ട ആവശ്യമുള്ളപ്പോള്‍ നമ്മുടെ യാത്ര ഇങ്ങനെയായിരിക്കും. ഇനി വാഹന പരിശോധനയാണെങ്കില്‍ ആര്‍സി ബുക്ക് വന്ന കവര്‍, ഇന്‍ഷുറന്‍സ് അടങ്ങിയ കവര്‍, വേണ്ടതും വേണ്ടാത്തതുമായി പേപ്പറുകള്‍... തുടങ്ങിയ ഒരു കെട്ട് പേപ്പറുമായിട്ടായിരിക്കും ഉദ്യോഗസ്ഥരെ കാണുന്നത്. എന്നാല്‍ നുടെ എല്ലാ രേഖകളും പോക്കറ്റില്‍ ഒതുങ്ങിയാല്‍ എത്ര സുഖമായിരുന്നു. ഇതൊക്കെ പറ്റുമോ എന്നു ചോദിക്കാന്‍ വരട്ടെ. ഒരു സ്മാര്‍ട്ട് ഫോണിലേക്കു നിങ്ങളുടെ കൈയിലുള്ള മുഴുവന്‍ രേഖകളും അതിന്റെ നിയമ സാധുതയോടെ മാറ്റിയാലോ?

ഡിജി ലോക്കര്‍

പണവും സ്വര്‍ണവും വിലപിടിപ്പുള്ള രേഖകളും ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നതുപോലെ പ്രധാനപ്പെട്ട എല്ലാ രേഖകളും ഡിജിറ്റലായി ലോക്കറില്‍ ഭദ്രമായി സൂക്ഷിക്കാം. ഇതിനായിട്ടുള്ള ഏറ്റവും സുരക്ഷിതമായ ആപ്പാണ് ഡിജി ലോക്കര്‍. ആധാര്‍ അടിസ്ഥാനമാക്കിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി വിഭാഗമാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ രേഖകള്‍ ആപ്പിലേക്ക് ഏളുപ്പത്തില്‍ അതാതു വകുപ്പില്‍ നിന്നു നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. എസ്എസ്എല്‍സി, പ്ലസ് ടു, സിവില്‍ സപ്ലൈസ്, വില്ലേജ്, പിഎസ്‌സി, മോാേര്‍ വാഹന വകുപ്പ് തുടങ്ങിയ വകുപ്പില്‍ നിന്നുള്ള രേഖകള്‍ നേരിട്ടു ഡൗണ്‍ലോഡ് ചെയ്യാം. പരിശോധന സമയത്ത് ഈ രേഖകള്‍ കാണിച്ചാല്‍ മതിയാകും.

മറ്റു രേഖകള്‍

ഇന്‍ഷുറന്‍സ്, പിഎഫ്, പാന്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയ നിരവധി രേഖകള്‍ അതാതു കമ്പനികളില്‍ നിന്നു നേരിട്ടു ഡൗണ്‍ലോഡ് ചെയ്യാം.


സര്‍ട്ടിഫിക്കറ്റ് നമ്പര്‍ നല്‍കിയാല്‍ അതതു വകുപ്പുക ളില്‍നിന്നു സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ രൂപം ഡിജി ലോക്കര്‍ ആപ്പിലെത്തും.

ഡിജി ലോക്കറില്‍ ലഭ്യമല്ലാത്ത രേഖകള്‍ സ്‌കാന്‍ ചെയ്ത് ആപ്പില്‍ സൂക്ഷിക്കാനും കഴിയും. ജനന സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വീടുകളുടെ നിര്‍മാണ അനുമതി, സ്‌കൂള്‍, കോളജ് ടി.സി, വില്ലേജ്, താലൂക്ക് സര്‍ട്ടിഫിക്കറ്റുകള്‍, യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെ ഏതു സര്‍ട്ടിഫിക്കറ്റും ഡിജി ലോക്കറില്‍ സൂക്ഷിക്കാം. എന്തെങ്കിലും സേവനത്തിനു വേണ്ട രേഖകള്‍ ഡിജി ലോക്കറില്‍ നിന്നു ബന്ധപ്പെട്ട ആളുകള്‍ക്കു ഷെയര്‍ ചെയ്യാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കാം

പ്ലേ സ്റ്റോറില്‍നിന്ന് ഡിജി ലോക്കര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ആധാര്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയിുള്ള മൊബൈല്‍ ഫോണ്‍ നമ്പരില്‍ നിന്നു വേണം ഡിജി ലോക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍. തുടര്‍ന്ന് അക്കൗണ്ട് ഉണ്ടാക്കിയശേഷം ആധാര്‍ നമ്പര്‍ നല്‍കി ഡിജി ലോക്കര്‍ ഉപയോഗിക്കാം. സര്‍ച്ചിഫിക്കറ്റുകള്‍ നേരിട്ട് ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമായിരിക്കുന്നത് 'ഇഷ്യൂഡ് ഡോക്യുമെന്‍റ്സ്' എന്ന വിഭാഗത്തിലും സ്‌കാന്‍ചെയ്ത് സൂക്ഷിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ 'അപ്‌ലോഡ് ഡോക്യുമെന്‍റ്സ്' എന്ന വിഭാഗത്തിലുമായിരിക്കും ഉണ്ടാവുക.
https://digilocker.gov.in വെബ്‌സൈറ്റിലും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

സോനു തോമസ്