പൈ​പ്പ് ലൈ​നിനാ​യി റോഡിൽ കു​ഴി​യെ​ടു​ത്തു; വൈ​ദ‍്യു​തി തൂ​ണു​ക​ൾ നി​ലം​പൊത്തി
Friday, September 29, 2023 12:42 AM IST
വെ​ള്ള​റ​ട: വൈ​ദ‍്യു​തി തൂ​ണു​ക​ൾ​ക്കു സ​മീ​പ​ത്തു​കൂ​ടെ ആ​ഴ​ത്തി​ല്‍ പൈ​പ്പു​ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള കു​ഴി​യെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് 11 കെ​വി വൈ​ദ‍്യു​തി തൂ​ണു​ക​ൾ നി​ലം​പൊ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം.

വേ​ങ്കോ​ട്-മു​ള്ളുവി​ള റോ​ഡി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​വാ​ന്‍ ആ​ഴ​ത്തി​ല്‍ കു​ഴി​ക​ള്‍ എ​ടു​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണം. വൈ​ദ്യു​തി തൂ​ണു​ക​ൾ നി​ലം​പൊ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്താ​കെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ വൈ​ദ‍്യു​തി തൂ​ണു​ക​ൾ നി​ലം​പോ​ത്തി​യ സ​മ​യം തീ​യും, പു​ക​യും, ശ​ബ്ദ​വു​മു​ണ്ടാ​യ​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി.

ഇ​തേ​തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു . പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും പു​തി​യ കു​ഴി​യെ​ടു​ത്ത് വൈ​ദ‍്യു​തി തൂ​ണു​ക​ൾ സ്ഥാ​പി​ക്കുകയും ചെയ്ത ശേ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് വാ​ഹ​ന ഗ​താ​ഗ​തം പു​ന​:സ്ഥാ​പി​ച്ച​ത്. അ​ല​ക്ഷ്യ​മാ​യി കു​ഴി​യെ​ടു​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.