വൈദ്യുതി ലൈനിന് മുകളിലൂടെ മരം കടപുഴകി വീണു
1424994
Sunday, May 26, 2024 5:32 AM IST
വലിയതുറ: കൊച്ചുവേളിയ്ക്ക് സമീപം മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലൂടെ വീണ് ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച രാവിലെ 6.15 ഓടുകൂടിയാണ് മരം കടപുഴകി വീണത്.
നിരവധി വൈദ്യൂതി കമ്പികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ ചാക്ക ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.