അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ലോറിയിടിച്ചു
1335323
Wednesday, September 13, 2023 3:28 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മേൽപ്പാലത്തിൽ വാഹനമിടിച്ച് വീണ്ടും അപകടം. പെരിന്തൽമണ്ണ ഭാഗത്ത് നിന്നു വന്ന ലോറിയാണ് ചൊവ്വാഴ്ച പുലർച്ചെ പാലത്തിന്റെ കൈവരിയിൽ ഇടിച്ചത്. നാലുവരിയായി കടന്നുപോകുന്ന പാതയിൽ പാലമെത്തുന്നതോടെ വീതി കുറവ് അനുഭവപ്പെടുകയാണ്.
ഇതോടെ ഡ്രൈവർമാർ പെട്ടെന്ന് മേൽപ്പാലം കാണുന്നതിനിടെ വാഹനം വെട്ടിച്ചെടുക്കാൻ ശ്രമിക്കുന്പോഴാണ് ഇവിടെ മിക്ക അപകടങ്ങളും സംഭവിക്കുന്നത്. റോഡിലൂടെ തെറ്റായ ദിശയിലൂടെ പാലത്തിലേക്കു പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
രാത്രി സമയത്ത് ഇവിടെ അനുഭവപ്പെടുന്ന വെളിച്ചക്കുറവും മേൽപാലത്തിന്റെ വീതിക്കുറവും അപകടം വരുത്തിവയ്ക്കുന്നുണ്ട്. പാലത്തിലേക്ക് പ്രവേശിക്കുന്നിടത്ത് സിഗ്നൽ ലൈറ്റുകളോ സൂചന ബോർഡുകളോയില്ല.