തൃ​ക്ക​രി​പ്പൂ​ർ:​തൃ​ക്ക​രി​പ്പൂ​ർ ജി​വി​എ​ച്ച്എ​സ്എ​സ് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഉ​ത്ത​ര​കേ​ര​ള വ​നി​താ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ഡൈ​നാ​മി​ക് എ​ഫ്സി ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് അ​വ​ർ മം​ഗ​ളു​രു യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ണ്ട​ർ-13 വി​ഭാ​ഗ​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കോ​ഴി​ക്കോ​ട് ഡൈ​നാ​മി​ക് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ച് ആ​തി​ഥേ​യ​രാ​യ തൃ​ക്ക​രി​പ്പൂ​ർ ഡ്രീം​സ് ഗേ​ൾ​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ചാ​മ്പ്യ​ൻ​മാ​രാ​യി.

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​വി. ബാ​ല​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.​ഡോ.​വി.​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​എം.​മു​കേ​ഷ്, രാ​ജേ​ഷ് മാ​പ്പി​ടി​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.