നൂറുമേനി നേട്ടവുമായി സെന്റ് എലിസബത്ത്
1549660
Tuesday, May 13, 2025 6:48 PM IST
വെള്ളരിക്കുണ്ട്: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം ആവർത്തിച്ച് വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂൾ.
പന്ത്രണ്ടാം ക്ലാസിലെ ആൻ ജോസഫ് മണിക്കുട്ടി, ജോസ്നമോൾ ജോൺസൺ, റോസ്മോൾ ബിനോയ് എന്നിവർ സ്കൂൾ ടോപ്പർ ആയി. പത്താം ക്ലാസിൽ ജെ.എസ്.ഡോണ, ഗ്രേസ് തെരേസ ബിജു, ആൻ ഗ്രേസ് വിനോദ് എന്നിവർ ഉന്നതശതമാനം നേടി സ്കൂൾ ടോപ് ആയി. വിജയികളെ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മലേപറമ്പിൽ, മാനേജ്മെന്റ്, സ്റ്റാഫ് അനുമോദിച്ചു.
സെന്റ് മേരീസിന് മധുരപത്തൊമ്പത്
പനത്തടി: തുടര്‍ച്ചയായി പത്തൊമ്പതാം വര്‍ഷവും സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ നൂറുശതമാനം വിജയവുമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍.
42 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 14 കുട്ടികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കും 21 കുട്ടികള്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്കും ഏഴു കുട്ടികള്‍ ഫസ്റ്റ് ക്ലാസും നേടിയാണ് തിളക്കമാര്‍ന്ന ഈ വിജയം കരസ്ഥമാക്കിയത്. 96.4 ശതമാനം മാര്‍ക്കും ഫുള്‍ എവണ്‍ നേടി നീലാഞ്ജന നികുഞ്ചം ഒന്നാം സ്ഥാനം നേടി. വിജയികളെ സ്കൂള്‍ മാനേജ്മെന്റും പ്രിന്‍സിപ്പലും അനുമോദിച്ചു.
ഉജ്വലവിജയവുമായി ഉര്‍സുലൈന്‍ സ്കൂള്‍
കാഞ്ഞിരടുക്കം: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂളിന് തുടർച്ചയായി 13-ാം വര്‍ഷവും നൂറുമേനിതിളക്കം. ആകെ പരീക്ഷയെഴുതിയ 19 കുട്ടികളില്‍ മൂന്നു പേര് ഫുള്‍ എ വണ്‍ ഗ്രേഡ് കരസ്ഥമാക്കി.

വി.ജി.ആന്മരിയ (96.6%), മരീന സിജു പോള്‍ (96%), ബി.ടി.അഥീന (94.8%) എന്നിവരാണ് ഫുള്‍ എ വണ്‍ കരസ്ഥമാക്കിയത്. അന്ന ഷോബി ജോസഫ് (94.4), എല്വിന് ബിനോയ് (92.4) അല്‍ഫോന്‍സ ജോബി (91.2) എന്നിവരും മികച്ച വിജയം കരസ്ഥമാക്കി. വിജയികളെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു അഭിനന്ദിച്ചു.