കുടുംബസഹായനിധി വിതരണം ചെയ്തു
1549659
Tuesday, May 13, 2025 6:48 PM IST
കാസര്‍ഗോഡ്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് കുടുംബ സുരക്ഷാപദ്ധതിയില്‍ ജില്ലയില്‍ മരണമടഞ്ഞ മൂന്നു കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്കി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി പദ്ധതി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍ മുഖ്യാതിഥി ആയിരുന്നു. ജനറല്‍ സെക്രട്ടി ബാലകൃഷ്ണ പൊതുവാള്, ട്രഷറര്‍ ഷെരീഫ്, വര്‍ക്കിംഗ് പ്രസിഡന്റ് ബിജുലാല്‍, ജി.സുഗുണന്, റോയി മഡോണ, ഷിനോജ് റഹ്മാന്, നാസര്‍ താജ്, സമദ് മലപ്പുറം, രഘുവീര്‍ പൈ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സ്വാഗതവും രാജന് കളക്കര നന്ദിയും പറഞ്ഞു.