വോളിബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു
1549656
Tuesday, May 13, 2025 6:48 PM IST
കാസര്‍ഗോഡ്: ഫ്രണ്ട്സ് പൊവ്വലിന്റെ ആഭിമുഖ്യത്തില്‍ 18 മുതല്‍ 22 വരെ പൊവ്വലില്‍ നടത്താനിരുന്ന കെ.എന്‍.ഹനീഫ് മെമ്മോറിയല്‍ അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചു. ഇന്ത്യന്‍ വോളി ബോള്‍ ടീമിലേയ്ക്കുള്ള ഓപ്പണ്‍ സെലക്ഷന് നടന്നതിനാല്‍ കളിക്കാര്‍ യഥാസമയം കളിയില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ട് ഉള്ളതിനാലാണ് കളി മാറ്റിവെക്കേണ്ടി വന്നത്.
ടൂര്‍ണമെന്റ് ഡിസംബറില്‍ സംഘടിപ്പിക്കും. ഇതിന്റെ മുന്നോടിയായുള്ള കൂടിയാലോചനായോഗം നാളെ വൈകുന്നേരം നാലിനു പൊവ്വല്‍ ബെഞ്ച് കോടതിയിലെ കാറഡുക്ക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പത്രസമ്മേളനത്തില്‍ പി.എ.മജീദ്, ബി.എച്ച്.മുനീര്‍, പി.സി.ജമാല്‍, എം.പി.നാസര്‍, ജയന് വെള്ളിക്കോത്ത് എന്നിവര്‍ സംബന്ധിച്ചു.