എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 21ന്
1549661
Tuesday, May 13, 2025 6:48 PM IST
ചിറ്റാരിക്കാൽ: കോൺഗ്രസ് എളേരി ബ്ലോക്ക് കമ്മിറ്റിക്കു വേണ്ടി നവീകരിച്ച ഈസ്റ്റ് എളേരി മഹാത്മാഗാന്ധി മന്ദിരത്തിൽ ആരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റാരിക്കാലിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കും.
അതോടൊപ്പം വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയക്കെതിരെയുള്ള ലഹരിവിരുദ്ധ റാലിയും സംലടിപ്പിക്കും. മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുസംഗമത്തിന്റെ ശതാബ്ദി വാർഷിക പൊതുസമ്മേളനം ചിറ്റാരിക്കാൽ വെള്ളിയേപ്പള്ളിൽ ഓഡിറോറിയത്തിലും നടക്കും. ഉദ്ഘാടനത്തിന്റെയും അനുബന്ധ പരിപാടികളുടെയും വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ് അധ്യക്ഷതവഹിച്ചു.
കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, ടോമി പ്ലാച്ചേരി, ജോർജുകുട്ടി കരിമഠം, കെ.വി.ഭാസ്കരൻ, എ.പി.സുരേന്ദ്രൻ, തോമസ് മാത്യു, സെബാസ്റ്റ്യൻ പൂവത്താനി, സോണി പൊടിമറ്റം, മാത്യു സെബാസ്റ്റ്യൻ ജോയി മാരൂർ, കെ.വി.നാരായണൻ, ജോണി പള്ളത്തുകുഴി, സന്തോഷ് ചൈതന്യ, ജോസ് കുത്തിയതോട്ടിൽ, അന്നമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.