സേവനവാരത്തിന് തുടക്കമായി
Saturday, October 1, 2022 11:17 PM IST
ഭാരതീപുരം: കുളത്തൂപ്പുഴ പതിനൊന്നാം മൈൽ കാർമ്മൽ ഗിരി സെൻട്രൽ സ്കൂളിന്‍റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോ ഷത്തിന്‍റെ ഭാഗമായി സേവനവാരത്തിന് തുടക്കമായി.
സ്കൂൾ ബർസാർ ഫാ. തോമസ് കുറ്റിയിലിന്‍റെയും പ്രിൻസിപ്പൽ ഷാലി സേവ്യറി ന്‍റെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വ ത്തിൽ സ്കൂൾ പരിസരത്ത് നിന്നും തിങ്കൾക്കരിക്കം വരെയു ള്ള റോഡിന്‍റെ ഇരുവശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തി യാക്കുകയും ചെയ്തു.