ഉളിയക്കോവില്‍ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഇലക്ഷനും ബോധവത്കരണ ക്ലാസും
1576555
Thursday, July 17, 2025 6:43 AM IST
കൊല്ലം : ഉളിയക്കോവില്‍ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ 2025 ലെ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഇലക്ഷന് തെരഞ്ഞെടുപ്പില്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും രഹസ്യബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തി.
പൂര്‍വവിദ്യാര്‍ഥികളായ പി.എസ്. ഗായത്രി ,ജെബിനോരാജ് എന്നിവര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി. ഹെഡ് ബോയ്, ഹെഡ് ഗേള്‍, കള്‍ച്ചറല്‍ സെക്രട്ടറി, മാഗസീന് എഡിറ്റര്‍, സ്പോര്‍ട്ട്സ് കാപ്റ്റന്‍ ബോയ്, സ്പോര്‍ട്ട്സ് ക്യാപ്റ്റന്‍ ഗേള്‍, എന്നീ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11, 12 ക്ലാസിലെ വിദ്യാര്‍ഥികളുടേയും, വിവിധ ഹൗസ് മിസ്ട്രസുമാരുടേയും, ക്യാപ്റ്റന്മാരുടേയും പ്രിഫെക്ട്ന്റേയും സത്യപ്രതിജ്ഞാ ചടങ്ങ് നടത്തി.
കൊല്ലം അസിസ്റ്റന്റ് എക്സൈസ് ഓഫീസര്‍ അനില്‍കുമാര്‍ വിദ്യാര്‍ഥികളുടെ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്മാന് ഡോ. ഡി പൊന്നച്ചന് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് ലഹരിബോധവല്ക്കരണക്ലാസ് നടത്തി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ മഞ്ജു രാജീവ്, അഡ്മിനിസ്ട്രേറ്റർ ലീലാമ്മ പൊന്നച്ചന്, അക്കാദമിക് കോര്‍ഡിനേറ്റര്‍മാരായ എൽ.ഗിരിജാ , ബിഷന്‍ ക്രിസ്റ്റോ, എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ കായിക അധ്യാപകരായ എ. അജ്മല്‍ പി.ശോഭാ എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.