ധർണ നടത്തി
1576551
Thursday, July 17, 2025 6:33 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരേ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ധർണ നടത്തി.
കഴിഞ്ഞ കുറെ കാലങ്ങളായി ഓരോ കമ്മിറ്റികളിലും എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ തയാറാവാത്ത ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ധർണ. മലയോര ഹൈവേയുടെ ഇരുവശങ്ങളിൽ നിൽക്കുന്ന മരങ്ങൾ ഒടിഞ്ഞു വാഹനങ്ങൾക്ക് മുകളിൽ വീഴുന്നതിനു പരിഹാരം ഉണ്ടാക്കണമെന്നും വന്യമൃഗ ശല്യത്താൽ പൊറുതി മുട്ടുന്ന കുളത്തൂപ്പുഴ നിവാസികളുടെ ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും ജനം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.
കാട്ടുപോത്തുകൾ ആന, കടുവ, പുലി, തുടങ്ങിയ വന്യമൃഗങ്ങളാൽ കഷ്ടപ്പെടുന്ന കിഴക്കൻ മലയോരമേഖലയിലെ കർഷകരുടെ ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
കൃഷിക്കും യാത്രക്കാർക്കും കാട്ടുപന്നികളെ കൊണ്ടുണ്ടാകുന്ന തീരാ തലവേദനക്ക് പരിഹാരം കാണാൻ പോലും പഞ്ചായത്ത് ഇതുവരെ കൂട്ടാക്കിയിട്ടില്ല എന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നു. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ വൻ അഴിമതിയാണ് നടക്കുന്ന തെന്നും യുഡിഎഫ് ആരോപിക്കുന്നു.
ഇതേ തുടർന്നാണ് യുഡിഎഫ് പഞ്ചായത്ത് പടിക്കൽ ധർണ നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ സാബു ഏബ്രഹാം, സുഭിലാഷ് കുമാർ, ജോസഫ്, പാർലമെന്റ് പാർട്ടി നേതാവ് സന്തോഷ്, സിസിലി ജോബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റു മായ സൈനബ ബീവി, കെ.കെ. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.