കരുനാഗപ്പള്ളി വാഹനപകടത്തിൽ വീട്ടമ്മക്ക് ദാരുണ്യം
1576914
Friday, July 18, 2025 11:11 PM IST
കരുനാഗപ്പള്ളി : എഎം ഹോസ്പിറ്റലിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മരു.തെക്ക് കാപ്പിൽപുത്തൻ വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ഗ്രേസമ്മ (58) യാണ് മരണപ്പെട്ടത്.
ഉച്ചക്ക് ഒന്നോടെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കെഎസ് ആർ ടിസി ബസിന് അടിയിൽ പെടുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് ശ്രീകുമാർ ആശുപത്രിയിൽ ചികിൽസതേടി. മക്കൾ: ജിനു, ഡോ: ജിബി.