മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്‍റർ ഉദ്ഘാടനം ഇന്ന്
Friday, March 24, 2023 11:08 PM IST
കൊല്ലം: ചവറ തെക്കുംഭാഗം പഞ്ചായത്തില്‍ പണികഴിപ്പിച്ച എം സി എഫ് കെട്ടിടത്തിന്‍റെയും പഞ്ചായത്തിന്‍റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്‍റെയും ഉദ്ഘാടനം നടയ്ക്കാവ് മാര്‍ക്കറ്റ് മൈതാനത്ത് ഇന്ന് വൈകുന്നേരം അഞ്ചിന് സുജിത്ത് വിജയന്‍പിള്ള എംഎല്‍എ നിര്‍വഹിക്കും.
തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയാകും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകളും ജില്ലാ പഞ്ചായത്ത് അംഗം എസ് സോമന്‍ കുട്ടികള്‍ക്കുള്ള ഫര്‍ണിച്ച റുകളും വയോധികള്‍ക്കുള്ള കട്ടിലുകള്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് വിമല്‍ രാജനും വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജി എസ് പള്ളിപ്പാടനും വിതരണം ചെയ്യും.