കൃഷ്ണകുമാറിന്റെ സ്വീകരണ പരിപാടികൾക്ക് തുടക്കമായി
1416043
Friday, April 12, 2024 10:49 PM IST
കൊല്ലം : മുണ്ടയ്ക്കൽ തുമ്പറ ദേവി ക്ഷേത്രത്തിന് മുന്നിൽ നിന്നും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു എൻ ഡി എ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ സ്വീകരണപരിപാടികൾക്ക് തുടക്കമായി.
തുടർന്ന് പുതിയകാവ് ക്ഷേത്ര പരിസരം, കൊല്ലം റെയിൽവേ സ്റ്റേഷൻ, പാട്ടത്തിൽകാവ് ജംഗ്ഷൻ, അക്കരവിള, അപ്സര, പുന്തലത്താഴം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അയത്തിൽ കെഎസ് സിഡിസിയുടെ പ്രധാന ഫാക്ടറിയിൽ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് പുന്തലത്താഴം ചൂട്ടർവിള, രണ്ടാംകുറ്റി, കുഴിക്കണ്ടം എന്നിവടങ്ങളിൽ വൻ വരവേൽപാണ് ലഭിച്ചത്. വൈകുന്നേരം നാലോടെ കൊല്ലം മാടൻനട, ഇരവിപുരം, വാളത്തുങ്കൽ, കൂട്ടിക്കട എന്നിവിടങ്ങളിലും സ്വീകരണം നൽകി.
തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വരവേറ്റു. തുടർന്ന് സി. കേശവന്റെ സ്മരണകൾ നിൽക്കുന്ന മയ്യനാട്, ഉമയനല്ലൂർ, പടനിലം, എൻഎസ്എസ് കരയോഗം, കാഞ്ഞിരമൂട്, വഴി പന്നിമണിൽ എത്തിയപ്പോൾ കലാശകൊട്ടിന്റെ പ്രതീതിയിൽ ആദ്യ ദിവസത്തെ സ്വീകരണം അവസാനിക്കുകയായിരുന്നു.