മാ​ന്നാ​ര്‍: ചെ​ന്നി​ത്ത​ല സെന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യി​ല്‍ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തിരുനാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​ണ്‍ വ​ര്‍​ഗീ​സ് കൂ​ടാ​ര​ത്തി​ല്‍ കൊടിയേറ്റ് നിർവഹി ച്ചു. നാ​ലി​ന് വൈ​കി​ട്ട് ആ​റി​ന് കു​ടും​ബ​സം​ഗ​മം, വ​ച​നശു​ശ്രൂ​ഷ ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി. അ​ഞ്ചി​ന് വൈ​കി​ട്ട് ആ​റി​ന് വ​ച​നശു​ശ്രൂ​ഷ ഫാ. ​ഡോ. ജോ​ര്‍​ജി ജോ​സ​ഫ്.

ആ​റി​ന് വൈ​കി​ട്ട് ആ​റി​ന് വ​ച​നശു​ശ്രൂ​ഷ ഫാ. ​എ​ബി ഫി​ലി​പ്പ് കാ​ര്‍​ത്തി​ക​പ്പ​ള്ളി, കാ​ന്‍​ഡി​ല്‍ പ്ര​യ​ര്‍, പി​തൃ​സ്മൃ​തി. ഏ​ഴി​ന് രാ​വി​ലെ 6.55ന് ​വിശുദ്ധ കു​ര്‍​ബാന ഫാ. ​ഉ​മ്മ​ന്‍​ പോ​ള്‍ കോ​ട്ടു​വി​ള​യി​ല്‍, വൈ​കി​ട്ട് 6.30ന് ​പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് രാ​വി​ലെ 7.45ന് ​ഡോ. സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേമിന്‍റെ മു​ഖ്യ​കാ​ര്‍​മിക​ത്വ​ത്തി​ല്‍ വിശുദ്ധ ​മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാന, പ്ര​ദ​ക്ഷി​ണം.