മാര്‍പാപ്പാ അനുസ്മരണ സമ്മേളനം
1546741
Wednesday, April 30, 2025 5:24 AM IST
പുളിങ്കുന്ന്: മാതൃ-പിതൃവേദി പുളിങ്കുന്ന് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ വലിയപള്ളി പാരീഷ് ഹാളില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രണാമം അര്‍പ്പിച്ചു. അനുസ്മരണ സമ്മേളനം പുളിങ്കുന്ന് ഫൊറോന വികാരി റവ. ഡോ. ടോം പുത്തന്‍കളം ഉദ്ഘാടനം ചെയ്തു. മാതൃവേദി ഫൊറോന പ്രസിഡന്റ് ബീന ജോസഫ് അധ്യക്ഷത വഹിച്ചു.
ഫാ. കുര്യന് ചക്കുപുരയ്ക്കല്‍, മാതൃവേദി അതിരൂപത വൈസ് പ്രസിഡന്റ് ഗ്രേസി സക്കറിയാസ് നെല്ലുവേലി, റപ്പേല്‍ ജോസഫ് എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്കി. പിതൃവേദി ഫൊറോന പ്രസിഡന്റ് സണ്ണി അഞ്ചില്‍, ജാന്‍സി കല്ലുങ്കല്‍ എന്നിവർ പ്രസംഗിച്ചു.