തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ തിരുനാൾ
1546737
Wednesday, April 30, 2025 5:24 AM IST
ചെങ്ങന്നൂര്‍: തോനയ്ക്കാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കര്‍മം വികാരി ഫാ. ജോബ് റ്റി. ഫിലിപ്പ് നിര്‍വഹിച്ചു. ഇതിനെത്തുടര്‍ന്ന് വഴുവാടി കടവ് സെന്റ് ജോര്‍ജ്, തിക്കമത്ത് സെന്റ് ഗ്രിഗോറിയോസ് എന്നീ കുരിശടികളിലും എല്ലാ ഇടവക ഭവനങ്ങളിലും കൊടിയേറ്റി. മേയ് ആറിനും ഏഴിനും നടക്കുന്ന പ്രധാന തിരുനാളിന് മെത്രാപ്പോലിത്താമാര് നേതൃത്വം നല്‍കും.
മെയ് ഒന്നിന് രാവിലെ 6.30ന് കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി റവ.ഡോ. എം.പി. ജോര്‍ജ് കോര്‍-എപ്പിസ്കോപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല് കുര്‍ബാന. രണ്ടിനും മൂന്നിനും രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 6ന് സന്ധ്യാ നമസ്കാരം, 6.30ന് ഗാനശുശ്രൂഷ, 7.30ന് സുവിശേഷ പ്രസംഗം.
നാലിന് രാവിലെ 6.45ന് പ്രഭാതനമസ്കാരം, 7ന് വിശുദ്ധ കുര്‍ബാന, 10ന് പിതൃസ്മരണ, 11 ന് മെഡി ക്കല്‍ ക്യാമ്പ് മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് സന്ധ്യാനമസ്കാരം അഞ്ചിന് രാവിലെ 6.30ന് പ്രഭാതനമസ്കാരം, 7ന് വിശുദ്ധ കുര്‍ബാന-കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരി റവ. പി.ഡി. സ്കറിയ കോര്‍-എപ്പിസ്കോപ്പ കാര്‍മികനാകും. വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരം 6.30ന് ആധ്യാത്മിക സംഘടനക ളുടെ വാര്‍ഷികം. 6ന് രാവിലെ 6.30ന്.
പ്രഭാതനമസ്കാരം, 7ന് മാവേലിക്കര ഭദ്രാസനം അധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിമേല്‍ കുര്‍ബാന, 10.30ന് ചെമ്പെടുപ്പ്, വൈകിട്ട് 6.30ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം 9.30ന് ധൂപപ്രാര്‍ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, തുടര്‍ന്ന് ആകാശ ദീപക്കാഴ്ച, താള വിസ്മയം. 7ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് ചെങ്ങന്നൂര്‍ ഭദ്രാസനം അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന 11ന് പെരുന്നാള്‍ വെച്ചൂട്ട്, വൈകിട്ട് 3.30ന് റാസ 6ന് കൊടിയിറക്ക് എന്നിവ തിരുനാളിനോടനുബന്ധിച്ച് നടക്കുമെന്ന് ഇടവക വികാരി ഫാ. ജോബ് ടി. ഫിലിപ്പ്, കൈസ്ഥാനി സണ്ണി തോമസ്, സെക്രട്ടറി എം. ജി. മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം.ജെ. ജേക്കബ്, അജിന് ഏബ്രഹാം എന്നിവര്‍ പറഞ്ഞു.