എടത്വ തിരുനാള്‍: കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ് നടത്തണം
1546738
Wednesday, April 30, 2025 5:24 AM IST
എടത്വ: മധ്യതിരുവിതാംകൂറിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് പുളിങ്കുന്ന്, വെളിയനാട്, കിടങ്ങറ, രാമങ്കരി, മുട്ടാര്‍, മാമ്പുഴക്കരി, ഊരുക്കരി, മിത്രക്കരി, പുതുക്കരി, വേഴപ്ര, പള്ളികൂട്ടുമ്മ ഭാഗത്തുനിന്നുള്ള തീര്‍ഥാടകര്‍ക്ക് എത്തിച്ചേരാന്‍ എടത്വ ഡിപ്പോയില്‍നിന്നും എടത്വ-കളങ്ങര-മാമ്പുഴക്കരി വഴിയും, എടത്വ-തായങ്കരി-കൊടുപ്പുന്ന വഴിയും ചക്കുളത്തുകാവ് മുട്ടാര്‍ വഴി ചങ്ങനാശേരി-ആലപ്പുഴ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസ് നടത്തണമെന്ന് ഗതാഗതമന്ത്രിക്ക് നല്കിയ കത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ പ്രമോദ് ചന്ദ്രന് ആവശ്യപ്പെട്ടു.