ഡോ. റാണി മരിയ തോമസ് അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍
1547024
Thursday, May 1, 2025 12:15 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജിന്റെ 18-ാമത്തെ പ്രിന്‍സിപ്പലായി ഡോ. റാണി മരിയ തോമസ് നിയമിതയായി. റവ.ഡോ. തോമസ് പാറത്തറ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ. റാണി മരിയ കഴിഞ്ഞ രണ്ടുവര്ഷക്കാലായി വൈസ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. 1995ല്‍ അധ്യാപികയായി നിയമിതയായ ഇവര്‍ ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍, മാനേജിംഗ് ബോര്‍ഡംഗം, ഗവേണിംഗ് ബോഡിയംഗം, ഓള് കേരള വിമന്‍സെല്‍ കോഓര്‍ഡിനേറ്റര്‍ തുടങ്ങിയനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അസംപ്ഷന്‍ വിദ്യാര്‍ഥിയായിരുന്ന റാണി 1992ല്‍ എംജി സര്‍വകലാശാലയില്‍നിന്നും ബിഎ ഇക്കണോമിക്സിന് ഒന്നാംറാങ്കും എസ്ബി കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 1994ല്‍ എംഎ ഇക്കണോമിക്സിന് രണ്ടാംറാങ്കും കരസ്ഥമാക്കി. ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍നിന്നും എംഫിലും മുംബൈ ഐഐടിയില്‍നിന്നു പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
എസ്ബി കോളജ് റിട്ടയേർഡ് പ്രഫസർ തോമസ് കണയംപ്ലാവന്‍-ഓമന ദമ്പതികളുടെ മകളും വീല്ഹെമ്സണ് ഷിപ്പ് മാനേജ്മെന്റ് പ്രൊക്യുര്‍മെന്റ് ഡിവിഷന് മുന്‍ റീജണല്ഹെഡ് ആഞ്ഞിലിപ്പറമ്പില്‍ ജിജോ കുര്യാക്കോസിന്റെ ഭാര്യയുമാണ്.