എടത്വ പള്ളി തിരുനാള്‍: ഫോഗിംഗ് നടത്തി ആരോഗ്യവകുപ്പ്
1546364
Monday, April 28, 2025 11:39 PM IST
എടത്വ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എടത്വ പള്ളി തിരുനാളിനോടനുബന്ധിച്ച് കൊതുക് നശീകരണത്തിനായി ഫോഗിംഗ് നടത്തി. പള്ളി പരിസരം, വ്യാപാര പന്തല്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് ഹൈസ്കൂള്‍, ജോര്ജിയാന് സ്കൂള്‍, എടത്വ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ഫോഗിംഗ് നടത്തിയത്.
ഹെല്‍ത്ത് ഇന്സ്പെക്ട്ര് റ്റി.വി. ദിലീപ്, കെ. മഞ്ജു, യു. രേവതി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ശുചീകരണപ്രവര്ത്തം നടന്നത്. ജനറല്‍ കണ്‍വീനവര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, ആരോഗ്യ കണ്‍വീനര്‍ കെ.പി. കുഞ്ഞുമോന്, ദിലീപ്മോന്‍ വര്‍ഗീസ്, ജോബി കണ്ണംപള്ളി, ലിജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
എടത്വ പള്ളിയിൽ ഇന്ന്
എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ രാവിലെ 4.30 ന് വിശുദ്ധ കുര്‍ബാന (തമിഴ്)-ഫാ. സൈമണ്‍, 5.45ന് സപ്ര, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് കറുകയില്‍, 7.45ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -ഫാ. മാത്യു ചൂരവടി. 10ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍)-ഫാ. ഡെന്‍സി മുണ്ടുനടയ്ക്കല്‍, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -ഫാ. ഫ്രാന്‍സിസ് കരിവേലില്‍, ആറിന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. ദുരൈസ്വാമി, ഏഴിന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയില്‍).