വാഹനപരിശോധനയ്ക്കിടെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
1546361
Monday, April 28, 2025 11:39 PM IST
ഹരിപ്പാട്: വാഹന പരിശോധനയ് ക്കിടയിൽ എക്സൈസ് സംഘത്തിനുനേരേ ആക്രമണം. മൂന്നു ഉദ്യോഗസ്ഥർക്കു പരുക്ക്. കാർത്തികപ്പള്ളി എക്സൈസ് ഓഫീസിലെ സിഇഒമാരായ അഗസ്റ്റിൻ ജോസ്, ആർ. രഞ്ജിത്, ടി.എം. മഹേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തുലാംപറമ്പ് വടക്ക് സ്വദേശികളായ പരുത്തിക്കാട്ടിൽ വീട്ടിൽ അൻഷാദ്, താമരേത്ത് പടീറ്റതിൽ ശ്യാം പ്രസാദ്, പരുത്തിക്കാട്ടിൽ വീട്ടിൽ ബാദുഷ എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഹരിപ്പാട് ആർ കെ ജംഗ്ഷനു സമീപം ഞായറാഴ്ച വൈകുന്നേരം ഏഴിനാണ് സംഭവം. എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരണം ഓപ്പറേഷൻ ക്ലീൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ പരിശോധന നടത്തിയതിനെ ത്തുടർന്നാണ് ആക്രമണം ഉണ്ടായത്. എക്സൈസ് ജീവനക്കാർ അക്രമികളെ തടഞ്ഞുവച്ചശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അക്രമികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.