കൊയ്ത്തുത്സവം
1546743
Wednesday, April 30, 2025 5:24 AM IST
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ പത്തിയൂർ- കരിപ്പുഴ ഉള്ളിട്ട പുഞ്ചയിലെ കൊയ്ത്തുത്സവം ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ ഉദ്ഘാടനം ചെയ്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. വിശ്വപ്രസാദ്, എസ്. വിജയകുമാരി, നെല്ലുത്പാദക സമിതി പ്രസിഡന്റ് ബിജികുമാർ, സെക്രട്ടറി സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.