അനുസ്മരണം നടത്തി
1546742
Wednesday, April 30, 2025 5:24 AM IST
ചേര്‍ത്തല: ചേർത്തല സാംസ്കാരയുടെ ആഭിമുഖ്യത്തിൽ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പ, ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ, മുൻ ഐഎസ്ആർഒ ചെയർമാൻ കസ്തൂരിരംഗന്‍, ചരിത്ര പണ്ഡിതൻ എം.ജി.എസ്. നാരായണൻ, പഹൽഗ്രാം കൂട്ടക്കുരുതിയിൽ വീരമൃത്യു വരിച്ചവർ എന്നിവരെ അനുസ്മരിച്ചു.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വെട്ടയ്ക്കൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് ഗീത തുറവൂർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബേബി തോമസ്, പ്രദീപ് കൊട്ടാരം, ഭദ്ര വേണുഗോപാൽ, കമലാസനൻ വൈഷ്ണവം എന്നിവർ പ്രസംഗിച്ചു.